മുല്ലപെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്തില്ലെങ്കില്‍ മധ്യ കേരളം കാത്തിരിക്കുന്നത് താങ്ങാനാവാത്ത ദുരന്തം : വിഎം ഫൈസല്‍

Update: 2024-03-09 15:39 GMT

കൊച്ചി : അപകടത്തിലായ മുല്ലപെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്തില്ലെങ്കില്‍ മധ്യ കേരളം കാത്തിരിക്കുന്നത് താങ്ങാനാവാത്ത ദുരന്തമാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം വിഎം ഫൈസല്‍ വ്യക്തമാക്കി. എസ്ഡിപിഐ മുല്ലപെരിയാര്‍ സമര സമിതി സംഘടിച്ച റെഡ് അലെര്‍ട്ട് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അത്തരത്തില്‍ ഒരു അപകടം ഉണ്ടായാല്‍ കേരളത്തിന് ഉണ്ടാകുന്നത് ജീവ നഷ്ടമാണെങ്കില്‍ തമിഴ്‌നാടിനു അഞ്ചു ജില്ലകള്‍ കൃഷിക്ക് വെള്ളം കിട്ടാതെ തകരുന്ന സാഹചര്യവുമുണ്ടാകും. കേരള നിയമസഭ ഈ വിഷയത്തില്‍ പ്രമേയം പാസാക്കാന്‍ തയ്യാറാവണം. ഡാം തകര്‍ന്നലുണ്ടാകുന്ന അപകടത്തിന്റെ സാമ്പിള്‍ എന്നോണം സംഭവിച്ച പ്രളയത്തില്‍ നിന്ന് നാം പഠിച്ചില്ലെങ്കില്‍ നാം വലിയ പ്രതിസന്ധിയിലാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1.5 കോടി ജനങ്ങള്‍ക്ക് അപകടം സംഭവിക്കാവുന്ന ദുരന്തമാണ് മുല്ലപെരിയാര്‍ ഡാമിന്റെ തകര്‍ച്ച. 130 കൊല്ലം പൂര്‍ത്തിയായ ഡാം പൊട്ടാതിരിക്കുന്നത് ജനതയുടെ ഭാഗ്യമായി മാത്രം കാണാന്‍ കഴിയൂ എന്നും പീപ്പിള്‍സ് കേരള മൂവ്മന്റ് ചെയര്‍മാന്‍ ജേക്കബ് പുളിക്കന്‍ പറഞ്ഞു.

സമര സമിതി ചെയര്‍മാന്‍ അലോഷ്യസ് കൊള്ളനൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍, സമര സമിതി ജനറല്‍ കണ്‍വീനര്‍ അജ്മല്‍ കെ മുജീബ് സ്വാഗതം പറഞ്ഞു.NHEP സംസ്ഥാന സെക്രട്ടറി സ്റ്റീഫന്‍ രാഫെല്‍,എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം റസീന സമദ്, സമര സമിതി വൈസ് ചെയര്‍മാന്‍ കെഎ മുഹമ്മദ് ഷമീര്‍,അംഗം നാസിം പുളിക്കല്‍, റഫീഖ് വിടക്കുഴ എന്നിവര്‍ സംബന്ധിച്ചു. സമര സമിതി കണ്‍വീനര്‍ നിയാസ് മക്കാര്‍ നന്ദി പറഞ്ഞു.




Tags:    

Similar News