ചാവശ്ശേരി മഞ്ചപ്പറമ്പില്‍ 90 ലിറ്റര്‍ വാഷ് കണ്ടെത്തി

Update: 2021-06-03 11:41 GMT

മട്ടന്നൂര്‍: ഏളന്നൂര്‍, ചാവശ്ശേരി, മഞ്ചപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ ഒളിപ്പിച്ചു വച്ച 90 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ വ്യാജമദ്യ നിര്‍മാണം സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇരിട്ടി താലൂക്ക് പരിധിയില്‍ നിരവധി വ്യാജവാറ്റ് കേന്ദ്രങ്ങളാണ് ഇക്കാലയളവില്‍ എക്‌സൈസ് സംഘം തകര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്കായി അന്വേഷണം തുടരുമെന്നും വ്യാജമദ്യ നിര്‍മാതാക്കള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ കെ ആനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ടി കെ വിനോദന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ നെല്‍സണ്‍ ടി തോമസ്, ബെന്‍ഹര്‍ കോട്ടത്തുവളപ്പില്‍, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ കെ ബിനീഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

90 liters of wash was found in Chavassery


Tags:    

Similar News