മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന റോഡ് അഴിമതിയുടെ പ്രതീകം: എസ്ഡിപിഐ

Update: 2021-09-07 09:06 GMT

ചാവശ്ശേരി: ചാവശ്ശേരി പഴയ പോസ്‌റ്റോഫീസ് - കായല്ലൂര്‍ റോഡ് ടാറിങ് നടത്തി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത് അഴിമതി കാരണമാണെന്ന് എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ വൈ.പ്രസിഡന്റ് തമീം പെരിയത്തില്‍. ക്രമക്കേട് നടന്നു എന്ന് വ്യക്തമായിട്ടും അതിനെതിരെ ഒരുവാക്ക് പോലും പറയാതെ ബന്ധപ്പെട്ടവര്‍ സഹതാപ പ്രസ്താവന ഇറക്കി സ്വയം അപഹാസ്യരാവുകയാണ് എന്നും തമീം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നടത്തിയ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ചാവശ്ശേരി, ആവട്ടി എന്നീ വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ചാവശ്ശേരി പഴയ പോസ്‌റ്റോഫീസ് - കായല്ലൂര്‍ റോഡ് നിര്‍മാണത്തിലെ അഴിമതി ചൂണ്ടി കാണിച്ചു പരാതി നല്‍കിയ പ്രവര്‍ത്തകരെ കേസുകളില്‍ കുടുക്കാനാണ് മുസ്‌ലിം ലീഗും ബിജെപിയും ശ്രമിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തെ ചെറുക്കും എന്നും തമീം പറഞ്ഞു.


എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് സി കെ നവാസ് അദ്ധ്യക്ഷത വഹിച്ചു. ചാവശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി എം ഷബീര്‍, പി കെ ഉനൈസ് സംസാരിച്ചു.




Tags:    

Similar News