പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Update: 2023-08-23 13:23 GMT

കണ്ണൂര്‍: പാനൂരിനടുത്ത് വള്ള്യായി കുന്നില്‍വെച്ച് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പത്തായക്കുന്നിലെ ഇരുമ്പന്‍ സജീവനെന്ന സജീവനാണ് വെട്ടേറ്റത്. ബുധനാഴ്ച്ച ഉച്ചയോടെ ഓട്ടോയില്‍ എത്തിയ നാലുപേര്‍ ചേര്‍ന്നു സജീവനെ അക്രമിച്ചുവെന്നാണ് പരാതി.

കാലിന് സാരമായി പരിക്കേറ്റ സജീവനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. അതേസമയം അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പണമിടപാട് സംബന്ധിച്ച വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തിന് കാരണമായതെന്നുമാണ് പാനൂര്‍ പോലിസിന് ലഭിച്ച പ്രാഥമിക വിവരം.സജീവന്റെ പരാതിയില്‍ കേസന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.നേരത്തെ സപിഎം, ബിജെപി രാഷ്ട്രീയസംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് പാനൂര്‍. എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി ഇവിടെ സമാധാനംനിലനില്‍ക്കുന്നുണ്ട്.




Similar News