കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം

Update: 2023-05-28 06:10 GMT

കണ്ണൂര്‍: കോര്‍പറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ വന്‍ തീ പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് തീ പടര്‍ന്നത്. നിരവധി ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകില്‍ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. മാലിന്യത്തില്‍ നിന്നുള്ള പുക വലിയ പ്രശ്‌നം ഉണ്ടാക്കുന്നതായി പ്രദേശ വാസികളും പറഞ്ഞു.




Tags:    

Similar News