കണ്ണൂര്‍: ജില്ലയില്‍ ഇന്ന് സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണു സമരം. ജില്ലാ ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റിയാണു പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് സമീപനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ മാസം 18 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.