ഇരിട്ടി: കര്‍ണ്ണാടകത്തിലെ ബല്‍ത്തങ്ങാടിയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ഇരിട്ടി സ്വദേശി മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ബല്‍ത്തങ്ങാടി 'സതേണ്‍ ഇന്ത്യ' റബര്‍ വ്യാപാര സ്ഥാപനം ഉടമ വാതല്ലൂര്‍ വി വി മാത്യുവിന്റെ മകന്‍ പ്രെയ്സ് മാത്യു (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബല്‍ത്തങ്ങാടി സ്വദേശികളായ സതേണ്‍ ഇന്ത്യാ അക്കൗണ്ടന്റന്റ് നിധിനെ (24) മംഗളൂരു എ ജെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും അരുണിനെ (26) ബല്‍ത്തങ്ങാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബല്‍ത്തങ്ങാടി - കാര്‍ക്കള റോഡില്‍ ഗുരുവാനിക്കരയില്‍ പ്രെയ്‌സ് മാത്യു ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. പിതാവിനൊപ്പം ബല്‍ത്തങ്ങാടിയില്‍ റബര്‍ വ്യാപാരിയാണ് പ്രെയ്സ് മാത്യു. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: തൊടുപുഴ താന്നിക്കല്‍ കുടുംബാംഗം റോസ്. സഹോദരങ്ങള്‍: പ്രിന്‍സ് (റബര്‍ വ്യപാരി, ബല്‍ത്തങ്ങാടി), പ്രിയങ്ക (യുഎസ്). സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം നാലിന് ഇരിട്ടി സെന്റ് ജോസഫ് പള്ളിയില്‍.