പയ്യന്നൂരില്‍ ദേശീയ പാതയില്‍ വാഹനപകടം; നവവരന്‍ മരിച്ചു

Update: 2019-12-13 08:55 GMT

പയ്യന്നൂര്‍: പയ്യന്നൂര്‍ പുതിയങ്കാവ് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ നവവരന്‍ മരിച്ചു. പയ്യന്നൂര്‍ കാറമേല്‍ സ്വദേശി പി വി വിവേക്(29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9ഓടെയാണ് അപകടം നടന്നത്. പയ്യന്നൂര്‍ ഭാഗത്ത് നിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 157814 നമ്പര്‍ കെ എസ്ആര്‍ടിസി ബസ്സിന് വിവേക് ഓടിച്ച കെഎല്‍ 13 ജെ 7186 ബൈക്ക് ഇടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നവംബര്‍ 24ന് വിവാഹിതനായതാണ്. എരമം ഉള്ളൂര്‍ സ്വദേശിനി ദര്‍ശനയാണ് ഭാര്യ. കാറമേല്‍ സ്വദേശി പി വി വേണുഗോപാല്‍-ലളിത ദമ്പതികളുടെ മകനാണ്. സഹോദരന്‍: വൈശാഖ്. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.



Tags:    

Similar News