ബൈക്ക് അപകടത്തില്‍ പരിക്കേറ്റ എസ് ഐ മരിച്ചു

Update: 2020-11-04 06:54 GMT

ഇരിട്ടി: ബൈക്കപകടത്തില്‍ പരിക്കേറ്റ എസ്‌ഐ മരിച്ചു. ശ്രീകണ്ഠാപുരം പൊലിസ് സ്റ്റേഷനിലെ എസ്‌ഐ ഇരിക്കൂര്‍ ബ്ലാത്തൂരിലെ ചങ്ങാംകുളം ഹൗസില്‍ കെ.വി കുഞ്ഞി നാരായണന്‍ (48) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 6 മണിയോടെ ബ്ലാത്തൂരിനടുത്ത് മണ്ണേരി യിലാണ് അപകടം വീട്ടില്‍ നിന്ന് ഇരിക്കൂര്‍ ഭാഗത്തേക്കു വരുന്നതിനിടെ കുഞ്ഞി നാരായണന്‍ സഞ്ചരിച്ച ബൈക്കിനു കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത് ഉടന്‍ സമീപത്തെ വിട്ടുകാരും നാട്ടുകാരും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെരാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. ഇരിക്കൂര്‍, ഉളിക്കല്‍, ഇരിട്ടി പൊലിസ് സ്റ്റേഷനുകളില്‍ ജോലി ചെയ്ത കുഞ്ഞി നാരായണന്‍ ഒരു വര്‍ഷത്തിലധികമായി ശ്രീകണ്ഠാപുരം പൊലിസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു

ബ്ലാത്തൂരിലെ ചാത്തുക്കുട്ടി - മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: മനൂജ. എകമകള്‍: നിജ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ). സഹോദരങ്ങള്‍: ചന്ദ്രിക, നിര്‍മ്മല, ബിജു (ഗള്‍ഫ്), ഷീജ. സംസ്‌ക്കാരം: ഇന്ന് വൈകീട്ട് ബ്ലാത്തൂരില്‍




Similar News