കണ്ണൂരില്‍ എഎസ്ഐ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്നു

Update: 2023-08-24 05:34 GMT

കണ്ണൂര്‍: മയ്യില്‍ സ്റ്റേഷനിലെ എഎസ്ഐ മദ്യപാനത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്നു. മയ്യില്‍ സ്റ്റേഷനിലെ എഎസ്‌ഐ ദിനേശനാണ് സുഹൃത്ത് സജീവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ബുധന്‍ രാത്രി എട്ടോടെയാണ് സംഭവം.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ദിനേശന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. തര്‍ക്കം മുറുകിയതോടെ് ദിനേശന്‍ വീട്ടില്‍ നിന്ന് വിറകുകമ്പെടുത്ത് സജീവന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സജീവന്‍ തദ്ക്ഷണം മരിച്ചു.







Similar News