കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്നു കാണാതാവുകയും വളപട്ടണം പാലത്തിന് മുകളില്‍ നിന്നു ചാടുകയും ചെയ്തയാളുടെ മൃതദേഹം കണ്ടെത്തി. പന്നിയൂര്‍ പൂമംഗലം സ്വദേശി ഗോപാലന്റെ മകന്‍ കെ പി രാജീവന്റെ(44) മൃതദേഹമാണ് കോസ്റ്റ്ഗാര്‍ഡിന്റെ ഊര്‍ജ്ജിതമായ തിരച്ചലിനൊടുവില്‍ വൈകുന്നേരം 5.15ഓടെ വളപട്ടണം പാലത്തിനടിയില്‍ നിന്നു കണ്ടെത്തിയത്. രാജീവന്റെ ആധാര്‍ കാര്‍ഡും കുടുംബ കോടതിയിലെ രേഖകളും പാലത്തിന് സമീപത്തു നിന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഇയാളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് വളപട്ടണം പുഴയില്‍ ചാടിയതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വളപട്ടണം പോലിസും തീരദേശ സേനയും തിരച്ചില്‍ നടത്തുകയായിരുന്നു.
Body of a man who jumped into a river was found in Kannur