കണ്ണൂര്‍: പാനൂരിനു സമീപം പൊയിലൂര്‍ തട്ടില്‍ പീടികയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള ആള്‍ത്താമസമില്ലാത്ത വീട്ട് മുറ്റത്തെ പ്ലാസ്റ്റിക്ക് ബക്കറ്റില്‍ കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നാല് ബോംബുകള്‍. ബോംബ്-ഡോഗ് സ്വകാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പോലിസ് റെയ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കൊളവല്ലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബോംബുകള്‍ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.
Country bomb were found in a house in Poilur