കണ്ണൂരില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; 2.7 ഗ്രാം എംഡിഎംഎയുമായി പഴയങ്ങാടി സ്വദേശി പിടിയില്‍

Update: 2022-06-06 09:32 GMT

കണ്ണൂര്‍:കണ്ണൂരില്‍ വീണ്ടും എംഡിഎംഎ വേട്ട.ബൈക്കില്‍ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 2.7 ഗ്രാം എംഡിഎംഎയുമായി കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്ഹാഖ് ആണ് പോലിസ് കസ്റ്റഡിയില്‍ ആയത്. കണ്ണൂര്‍ ടൗണ്‍ പോലിസാണ് ഇയാളെ പിടികൂടിയത്.

കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ജൂണ്‍ 4ന് രാത്രി കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വളപട്ടണം പോലിസ് സ്‌റ്റേഷന്‍ ചാര്‍ജ് വഹിക്കുന്ന എഎസ്പി ശ്രീ വിജയ്ഭരത് റെഢി ഐപിഎസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലിസും ഡിഎന്‍എസ്എഎഫ് ടീമംഗങ്ങളും ചേര്‍ന്ന് കണ്ണൂര്‍ കാല്‍ടെക്‌സില്‍ വച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.ഇയാള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 59 എല്‍ 6993 നമ്പര്‍ ബൈക്ക് പോലിസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ അരുണ്‍ നാരായണ്‍, നസീബ്, എസ്‌സിപിഒമാരായ നാസര്‍, മുഹമ്മദ്, രസന്ത്, അഫ്‌സീര്‍, ഡിഎന്‍എസ്എഎഫ് ടീമംഗങ്ങളായ എസ്‌ഐമാരായ റാഫി അഹമ്മദ്, മഹിജന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ അജിത്ത്, മഹേഷ്, മിഥുന്‍ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News