അ​ങ്ക​മാ​ലിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Update: 2024-06-28 07:54 GMT

അങ്കമാലി: ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി അങ്കമാലിയില്‍ യുവാവ് പോലിസ് പിടിയില്‍. എറണാകുളം വൈപ്പിന്‍ നായരമ്പലം സ്വദേശി അറക്കല്‍ വീട്ടില്‍ അജു എന്ന ജോസഫാണ് (26) 70 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ബുധനാഴ്ച രാത്രി 11ന് അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തു കണ്ടെടുത്തത്.

ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ബസില്‍ കൊയമ്പത്തൂരില്‍ നിന്ന് കയറി മട്ടാഞ്ചേരിയിലേക്കാണ് പ്രതി ടിക്കറ്റെടുത്തത്. ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരം.റൂറല്‍ ജില്ല പോലിസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി റൂറല്‍ ജില്ല നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെയും ആലുവ ഡിവൈഎസ്പി പ്രസാദിന്റെയും നിര്‍ദ്ദേശാനുസരണം അങ്കമാലി പോലിസും റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും സംയുക്തമായാണ് മയക്കുമരുന്ന് പിടികൂടിയത്.

Tags:    

Similar News