തലശ്ശേരിയില്‍ 23 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Update: 2023-08-10 16:24 GMT
തലശ്ശേരിയില്‍ 23 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ 23 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തലശ്ശേരി ഗവ. ആശുപത്രിക്കു സമീപത്തെ മൂപ്പന്‍സ് റോഡിലുള്ള ദേ ചായക്കട എന്ന കടയുടെ മുന്‍ വശത്തു നിന്നാണ് ധര്‍മ്മടം കോര്‍ണേഷന്‍ സ്‌കൂളിനടുത്ത് അറക്കലകത്ത് വീട്ടില്‍ ഖലീലിനെ(39) അറസ്റ്റ് ചെയ്തത്. നേരത്തേ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെയും പുതുച്ചേരി സംസ്ഥാനത്തെയും നിരവധി നാര്‍ക്കോട്ടിക് കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ് പ്രതിയെന്ന് എക്‌സൈസ് അറിയിച്ചു. കര്‍ണാടകയിലെ മരിയാല്‍ ഗുഡിയില്‍ നിന്ന് കഞ്ചാവും എംഡിഎംഎ എന്ന മയക്കുമരുന്നും തലശ്ശേരിയിലെത്തിച്ച് വില്‍പ്പന നടത്താറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയതായും എക്‌സൈസ് സംഘം അറിയിച്ചു.

    തലശ്ശേരി എക്‌സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫിസര്‍ വി സുധീറും സംഘവും ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ വി കെ ഷിബു, സിഇഒമാരായ സി പി രതീഷ്, കെ ബൈജേഷ്, വി കെ ഫൈസല്‍, വനിത സിഇഒ പി പി ഐശ്വര്യ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News