ബ്ലാക്ക് മാന്റെ മറവിലെ ആര്‍എസ്എസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കുക: പോപുലര്‍ ഫ്രണ്ട്

Update: 2020-06-05 15:24 GMT

കണ്ണൂര്‍: ബ്ലാക്ക്മാന്‍ പ്രചാരണത്തിന്റെ മറവില്‍ പാനൂരും പരിസര പ്രദേശങ്ങളിലും ആര്‍എസ്എസ്സുകാര്‍ നടത്തുന്ന പരാക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അധികാരികള്‍ ഉടന്‍ നടപടിയെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് പാനൂര്‍ ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു. അര്‍ധരാത്രി മാരകായുധങ്ങളുമായി നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ച് സൈര്യ വിഹാരം നടത്തുകയാണ്. ക്രമസമാധാന പാലനം പോലിസിന്റെ ജോലിയാണ്. വീടുകളിലെ ജനലിലും മറ്റും തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുകയും അതേസമയം, ഉടന്‍ തന്നെ വീട്ടിലേക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷകരായി ചമഞ്ഞെത്തുന്ന സംഭവം ആര്‍എസ്എസ് സ്‌പോര്‍ണ്‍സേര്‍ഡ് നാടകമായിരിക്കാമെന്ന് നാട്ടുകാര്‍ക്കിടയില്‍ സംശയമുയര്‍ന്നിട്ടുണ്ട്. സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ട് വരുന്നതിന് പകരം ആര്‍എസ്എസുകാരെ ആയുധങ്ങളുമായി കയറൂരി വിടുന്ന അവസ്ഥയ്ക്ക് പോലിസ് തടയിടണം. പ്രദേശവാസികളുടെ പരിഭ്രാന്തി നീക്കി സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ അധികാരികള്‍ ഉടന്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News