കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ ജില്ലാ ഭരണകേന്ദ്രങ്ങളില്‍ നടന്ന പരിപാടിയോടനുബന്ധിച്ച് കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി. ദുരന്തബാധിതര്‍ക്ക് സുപ്രിം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുക, ജില്ലയില്‍ തന്നെ മതിയായ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കുക, സര്‍ക്കാര്‍ വാക്ക് പാലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് ഐക്യദാര്‍ഢ്യ സംഗമം നടന്നത്. സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഡോ. ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അഡ്വ. കസ്തൂരി ദേവന്‍ അധ്യക്ഷത വഹിച്ചു. എം സുല്‍ഫത്ത്, കെ കെ സുരേന്ദ്രന്‍(എസ് യുസിഐ-കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറി), പി പി അബൂബക്കര്‍(സിപിഐ എംഎല്‍ റെഡ്സ്റ്റാര്‍ ജില്ലാ കമ്മിറ്റിയംഗം), ദേവദാസ്, സി ശശി, മണിരാജ്, പ്രേമന്‍ പാതിരിയാട്, രശ്മി രവി(അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ സെക്രട്ടറി), അഡ്വ. പി സി വിവേക്, മേരി എബ്രഹാം സംസാരിച്ചു. രാജേഷ് വാര്യര്‍ ഐക്യദാര്‍ഢ്യ കവിത അവതരിപ്പിച്ചു.
Endosulfan Victims' Rights Day: Solidarity rally held in Kannur