തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട; 16 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കാര്യമ്പലത്ത് താമസിക്കുന്ന ചപ്പാരപ്പടവ് താഴെ എടക്കോത്തെ ചപ്പന്റകത്ത് അലി അക്്ബര്‍ (35), ചൂഴലിയില്‍ താമസിക്കുന്ന കുറുമാത്തൂര്‍ പൂഴിക്കടവിലെ ചപ്പന്റകത്ത് ജാഫര്‍ (48) എന്നിവരാണ് പിടിയിലായത്.
തളിപ്പറമ്പ്: വാഹനപരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി രണ്ടുപേരെ പോലിസ് പിടികൂടി. കാര്യമ്പലത്ത് താമസിക്കുന്ന ചപ്പാരപ്പടവ് താഴെ എടക്കോത്തെ ചപ്പന്റകത്ത് അലി അക്്ബര്‍ (35), ചൂഴലിയില്‍ താമസിക്കുന്ന കുറുമാത്തൂര്‍ പൂഴിക്കടവിലെ ചപ്പന്റകത്ത് ജാഫര്‍ (48) എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ധര്‍മശാല എന്‍ജിനീയറിങ് കോളജിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ ജെ വിനോയ്, പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ദിനേശന്‍, എഎസ്‌ഐ മാരായ ശാര്‍ങ്ധരന്‍, മാത്യു, രാജേഷ്, സീനിയര്‍ സിപിഒമാരായ രാജീവന്‍, രമേശന്‍ എന്നിവര്‍ അടങ്ങിയ സംഘം ഇന്ന് രാവിലെ 10.30 ഓടെ പിടികൂടുകയായിരുന്നു.
കണ്ണൂരില്‍നിന്ന് KL 59 ജെ 3752 നമ്പര്‍ വാഗണര്‍ കാറിലാണ് കഞ്ചാവുമായി ഇരുവരുമെത്തിയത്. പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പന നടത്താന്‍ ആന്ധ്രയില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പോലിസ് ചോദ്യംചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്.
വലിയ ട്രാവല്‍ ബാഗുകളിലായി ഒളിപ്പിച്ചുവച്ച 16 കിലോ 700 ഗ്രാം ഉണക്ക കഞ്ചാവ് പോലിസ് പിടിച്ചെടുത്തു. വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.