വിലക്കയറ്റത്തില്‍ കേന്ദ്ര -കേരളാ സര്‍ക്കാരുകള്‍ക്ക് അനങ്ങാപ്പാറ നയം: ബഷീര്‍ കണ്ണാടിപ്പറമ്പ
വിലക്കയറ്റത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍: വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് നേരെ അനങ്ങാപ്പാറ നയമാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആരോപിച്ചു. വിലക്കയറ്റത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ നട്ടം തിരിയുമ്പോഴും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കണ്ട ഭാവം നടിക്കുന്നില്ല. നിത്യോപയോഗ സാധനങ്ങള്‍ക്ക് റിക്കാര്‍ഡ് വിലക്കയറ്റമാണ്. കുടുംബ ബജറ്റുകള്‍ താളം തെറ്റി ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ വിപണിയില്‍ സര്‍ക്കാറുകള്‍ ഇടപെടുന്നില്ല. മതസ്പര്‍ദ്ദയും മതവിദ്ദ്വേഷവും പ്രോത്സാഹിപ്പിച്ച് കേന്ദ്രം അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുമ്പോള്‍ കേരളത്തില്‍ മന്ത്രിമാര്‍ വിദേശ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. ഇതിന് പരിഹാരം കാണാനുള്ള പദ്ധതികളൊന്നും കേന്ദ്രത്തിന്റെ പക്കലില്ല, രാജ്യം മറ്റൊരു ശ്രീലങ്കയായി മാറുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍ പൂക്കുണ്ട്, മണ്ഡലം ട്രഷറര്‍ എം പിറഫീഖ് സംസാരിച്ചു.