അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ മിസോറം-അസം സര്‍ക്കാര്‍ ധാരണ; അതിര്‍ത്തിയില്‍ നിഷ്പക്ഷ സൈന്യത്തെ വിന്യസിക്കും

പ്രശ്‌നം പരിഹരിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിക്കുന്ന നപടികളോട് സഹകരിക്കുമെന്ന് ഇരു സര്‍ക്കാരുകളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2021-08-05 15:39 GMT

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ മിസോറം-അസം സര്‍ക്കാര്‍ ധാരണ. ഇതു സംബന്ധിച്ച് അസം, മിസോറാം സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയിറക്കി. പ്രശ്‌നം പരിഹരിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിക്കുന്ന നപടികളോട് സഹകരിക്കുമെന്ന് ഇരു സര്‍ക്കാരുകളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ആറു പോലിസ് ഉദ്യോഗസ്ഥരുടെ ജീവനെടുത്ത അക്രമ സംഭവത്തിന് ശേഷം, കേന്ദ്ര ആഭ്യന്തരമന്ത്രി അമതി ഷാ ഇരുമുഖ്യമന്ത്രിമാരുമായി ടെലഫോണ്‍ ചര്‍ച്ച നടത്തിയിരുന്നു. അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അസം അതിര്‍ത്തി സംരക്ഷണ, വികസന മന്ത്രി അതുല്‍ ബോറ, മിസോറാം ആഭ്യന്തരമന്ത്രി ലാല്‍ചംലിയാന എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ വിരോധമില്ല. മേഖലയിലേക്ക് ഇരു സംസ്ഥാനങ്ങളും സ്വന്തം സായുധ സേനകളെ വിന്യസിക്കില്ല. അസം-മിസോറാം അതിര്‍ത്തികള്‍ പങ്കിടുന്ന മറ്റു ജില്ലകളിലും ഇത് പാലിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News