കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 400 പേര്‍ക്ക് കൂടി കൊവിഡ്; 371 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Update: 2020-10-20 12:46 GMT

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 400 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 371 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20608 ആയി. ഇവരില്‍ 544 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 14458 ആയി. 82 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5540 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 4698 പേര്‍ വീടുകളിലും ബാക്കി 842 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.




Similar News