കണ്ണൂര്‍ ജില്ലയില്‍ 556 പേര്‍ക്ക് കൊവിഡ്; 520 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Update: 2020-10-09 15:13 GMT

കണ്ണൂര്‍: ജില്ലയില്‍ 556 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 520 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 17 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 15940 ആയി. ഇവരില്‍ 489 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 9957 ആയി. കൊവിഡ് ബാധിച്ച് മരിച്ച 59 പേര്‍ ഉള്‍പ്പെടെ 136 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5291 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 4180 പേര്‍ വീടുകളിലും ബാക്കി 1111 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.




Similar News