തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലയില്‍ 2471 ബൂത്തുകള്‍

Update: 2020-11-14 10:13 GMT

കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപന തfരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 2471 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കും. 71 ഗ്രാമ പഞ്ചായത്തുകളിലായി 2014 ബൂത്തുകളാണ് ഉണ്ടാവുക. എട്ട് നഗരസഭകളില്‍ 310 ഉം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 147ഉം ബൂത്തുകള്‍ ഉണ്ട്.

ജില്ലയിലെ 1166 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 149 വാര്‍ഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 24 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ട് നഗരസഭകളിലായി 289 വാര്‍ഡുകളിലേക്കും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. അതത് വരണാധികാരികള്‍ പോളിങ്ങ് ബൂത്തുകള്‍ നേരിട്ട് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങളും ഹരിത പെരുമാറ്റചട്ടവും പാലിച്ച് വോട്ടെടുപ്പ് സുഗമമായി നടത്താനുളള ക്രമീകരണങ്ങള്‍ ഒരുക്കാനാണ് നിര്‍ദേശം. ബൂത്തുകള്‍ ഭിന്നശേഷി സൗഹൃദമാക്കാനാവശ്യമായ ക്രമീകരണങ്ങളും ഒരുക്കും.




Similar News