നവംബര്‍ 26ന്റെ അഖിലേന്ത്യാ പൊതുപണിമുടക്ക്: പ്രചാരണ പൊതുയോഗം നടത്തി

Update: 2020-11-11 14:09 GMT
കണ്ണൂര്‍: നവംബര്‍ 26ന് കേന്ദ്ര ട്രേഡ് യൂനിയന്‍ സംഘടനകളും സ്വതന്ത്ര ഫെഡറേഷനുകളും സര്‍വീസ് സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ട് എസ് യുസിഐ(കമ്മ്യൂണിസ്റ്റ്)യും എഐയുടിയുസിയുടെയും സംയുക്താഭിമുഖ്യത്തില്‍ കമ്പില്‍ ബസാറില്‍ പൊതുയോഗം സംഘടിപ്പിച്ചു. എഐയുടിയുസി സംസ്ഥാന സെക്രട്ടറി വി കെ സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) അഴീക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. പി സി വിവേക് അധ്യക്ഷത വഹിച്ചു. കൊവിഡ് കാലഘട്ടത്തില്‍ ജനങ്ങളെ സഹായിക്കുന്നതിനു പകരം റിലയന്‍സിനെയും അദാനിയെയും മറ്റും കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നതാണ്നമ്മള്‍ കണ്ടതെന്നും കാര്‍ഷിക രംഗത്ത് കൊണ്ടുവന്ന നിയമങ്ങളും തൊഴില്‍ നിയമങ്ങളെ ഇല്ലാതാക്കി കോഡുകളാക്കിയതും കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ മുഖം പ്രത്യക്ഷത്തില്‍ വരച്ചുകാട്ടുന്ന നയങ്ങളാണെന്നു അദ്ദേഹം പറഞ്ഞു. എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി കെ കെ സുരേന്ദ്രന്‍, എഐയുടിയുസി ജില്ലാ സെക്രട്ടറി അനൂപ് ജോണ്‍, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന ജില്ല സെക്രട്ടറി രശ്മി രവി, ലോക്കല്‍ കമ്മിറ്റിയംഗം അകില്‍ മുരളി, ഇ സനൂപ് സംസാരിച്ചു.




Tags:    

Similar News