വിവാഹ ദിവസം പോലിസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2021-12-05 18:23 GMT

ചീമേനി: ഇന്ന് വിവാഹം നടക്കാനിരുന്ന പോലിസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥനും ചീമേനി ആലന്തറ സ്വദേശിയുമായ വിനീഷിനെ (29)യാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. എന്നാല്‍, ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

Tags:    

Similar News