രാമന്തളി സ്വദേശിനിയുടെ ആത്മഹത്യ ഭര്‍ത്താവിന്റെ പീഡനം കാരണമെന്ന് ബന്ധുക്കള്‍

Update: 2021-06-30 05:01 GMT

പയ്യന്നൂര്‍: രാമന്തളി സ്വദേശിനിയായ ഷമീല ആത്മഹത്യ ചെയ്തത് സ്ത്രീധനത്തിനു വേണ്ടിയുള്ള ഭര്‍ത്താവിന്റെ പീഡനം കാരണമാണെന്നും പ്രതി റഷീദിനെ ഒരു മാസമായിട്ടും പിടികൂടാന്‍ പോലിസ് തയ്യാറായില്ലെന്നും ആരോപിച്ച് കുടുംബം രംഗത്ത്. ഭര്‍തൃവീട്ടില്‍ ഈ മാസം രണ്ടിനാണ് രാമന്തളി സ്വദേശിനി ഷമീല ഭര്‍ത്താവിനെതിരേ ആത്മഹത്യക്കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തത്. എന്നാല്‍ ഒരുമാസമായിട്ടും പ്രതി റഷീദിനെ പിടികൂടാന്‍ പോലിസ് തയ്യാറായിട്ടില്ലെന്നാണ് ആരോപണം. ഏഴ് വര്‍ഷം മുമ്പാണ് റഷീദും ഷമീലയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന റഷീദ് കഴിഞ്ഞ വര്‍ഷമാണ് നാട്ടിലെത്തിയത്. അസ്വാഭിക മരണത്തിന് പയ്യന്നൂര്‍ പോലിസ് കേസെടുത്തെങ്കിലും റഷീദിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങള്‍ റഷീദ് നിഷേധിച്ചു.

Relatives says Ramanthali resident's suicide was due to her husband's harassment

Tags:    

Similar News