റുബീന ജലാല്‍ എന്‍ഡബ്ല്യുഎഫ് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ്; സലീല ബഷീര്‍ സെക്രട്ടറി
തലശ്ശേരി: എന്‍ഡബ്ല്യുഎഫ് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റായി റുബീന ജലാലിനെയും സെക്രട്ടറിയായി സലീല ബഷീറിനെയും ജോയിന്റ് സെക്രട്ടറിയായി സുഹാദ പിയെയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി റബാന നൗഫല്‍, അസ്മ ഖലീല്‍, ഹസീബ ശക്കീല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
തലശ്ശേരി കരുണ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് എന്‍ഡബ്ല്യുഎഫ് കണ്ണൂര്‍ സൗത്ത് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഭാരവാഹി പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി ടി ഷാഹിന നിര്‍വഹിച്ചു. സലീല ബഷീര്‍ പങ്കെടുത്തു.