എസ്ഡിപിഐ പ്രതിഷേധ റാലിയും പൊതുയോഗവും ആഗസ്ത് 20നു പേരാവൂരില്‍
ക്വട്ടേഷന്‍ഗുണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ഉപയോഗിക്കുന്ന കാപ്പ നിയമം പൊതുപ്രവര്‍ത്തകര്‍ക്കെതിരേ ഉപയോഗിക്കുന്നത് നോക്കി നില്‍ക്കാനാവില്ല.
പേരാവൂര്‍: അന്യായമായി കാപ്പ ചുമത്തി ജയിലിലടച്ച എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി ഷമീര്‍ മുരിങ്ങോടിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയും പൊതുയോഗവും ആഗസ്ത് 20നു പേരാവൂരില്‍ നടക്കും.
ക്വട്ടേഷന്‍ഗുണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ഉപയോഗിക്കുന്ന കാപ്പ നിയമം പൊതുപ്രവര്‍ത്തകര്‍ക്കെതിരേ ഉപയോഗിക്കുന്നത് നോക്കി നില്‍ക്കാനാവില്ല. പ്രദേശത്തെ പാര്‍ട്ടിയുടെ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷമീര്‍ മുരിങ്ങോടിയെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച വൈകീട്ട് 4.30ന് പേരാവൂരില്‍ നടക്കുന്ന പ്രതിഷേധ റാലിയിലും പൊതുയോഗത്തിലും മുഴുവന്‍ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചു.
പൊതുയോഗം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ജില്ല, മണ്ഡലം നേതാക്കളും സംബന്ധിക്കുമെന്ന് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം കെ യൂനുസ് ഉളിയില്‍ അറിയിച്ചു.