പയ്യന്നൂര്‍ പെരുമ്പയില്‍ ഇലക്ട്രിക്ക് ഷോപ്പിനു തീപിടിച്ചു(വീഡിയോ)

പഴയങ്ങാടി മുട്ടം സ്വദേശിയും പെരുമ്പയില്‍ താമസക്കാരനുമായ മൊയ്‌നുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് കട.

Update: 2019-01-06 02:59 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ ഇലക്ട്രിക്കല്‍ ഷോപ്പിന് തീപിടിച്ചു. ദേശീയപാതയില്‍ പെരുമ്പയിലെ സോന ലൈറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച രാവിലെ 7.15ഓടെ തീപിടിത്തമുണ്ടായത്. മൂന്നാം നിലയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വാഹനയാത്രക്കാരാണ് പോലിസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചത്. പഴയങ്ങാടി മുട്ടം സ്വദേശിയും പെരുമ്പയില്‍ താമസക്കാരനുമായ മൊയ്‌നുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് കട. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അസിസ്റ്റന്റ് ഫയര്‍സ്‌റ്റേഷന്‍ ഓഫിസര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ മൂന്ന് യൂനിറ്റ് ഫയര്‍എഞ്ചിന്‍ എത്തിച്ച് മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്. പയ്യന്നൂര്‍ പോലിസും സ്ഥലത്തെത്തിയിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുനിലകളിലായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. 50 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.




Tags:    

Similar News