ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ തലശ്ശേരി - മാഹി ബൈപാസില്‍ നിന്നു താഴേക്കു വീണ വിദ്യാര്‍ഥി മരിച്ചു

Update: 2024-03-12 04:55 GMT

തലശ്ശേരി : ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി - മാഹി ബൈപാസിലെ രണ്ടു മേല്‍പ്പാതകള്‍ക്കിടയിലെ വിടവിലൂടെ താഴേക്കു വീണു വിദ്യാര്‍ഥി മരിച്ചു. തോട്ടുമ്മല്‍ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസില്‍ മുഹമ്മദ് നിദാന്‍ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി നിട്ടൂര്‍ ബാലം ഭാഗത്താണ് അപകടം. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയില്‍ ജോലി ചെയ്യുന്ന നജീബിന്റെ മകനാണ്. സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മാതാവ്: നൗഷീന്‍. സഹോദരി:നിദ.




Similar News