കണ്ണൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ തെരുവോര കച്ചവടക്കാര്‍ക്ക് അധികൃതര്‍ അനുമതി നല്‍കണമെന്ന് എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് കാരണം തെരുവോര കച്ചവടക്കാരും അവരെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളും പട്ടിണിയിലാണ്. കാലങ്ങളായി മറ്റു ഉപജീവനമാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ നിരവധി പേരാണ് തെരുവോര കച്ചവടത്തെ ആശ്രയിച്ചുകഴിയുന്നത്. ഹോട്ടലുകളും മറ്റു പ്രവര്‍ത്തിക്കുന്നതിനു സമാനമായ രീതിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നതിനു പകരം ഒറ്റയടിക്ക് പൂര്‍ണമായും നിര്‍ത്തലാക്കിയത് കുടുംബജീവിതം താളംതെറ്റിച്ചിരിക്കുകയാണ്. തെരുവോരകച്ചവടം നിര്‍ത്തലാക്കിയ സമയത്ത് പലയിടത്തും താല്‍ക്കാലിക ചെറുകിട കച്ചവടം തുടങ്ങിയത് തെരുവോര കച്ചവടം പുനരാരംഭിക്കുമ്പോള്‍ തിരിച്ചടിയാവുമെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ആയതിനാല്‍, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തെരുവോര കച്ചവടങ്ങള്‍ പുനരാരംഭിക്കാന്‍ അടിയന്തിരമായി നടപടിയെടുക്കണമെന്നും എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനവും നല്‍കി.
Street vendors must be licensed to work: SDPI