കാഞ്ഞങ്ങാട്: ബില്ലടയിക്കാതിരുന്നതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. അതാത് വില്ലേജ് ഓഫിസുകളില്‍ നിന്നാണ് സാധാരണ വൈദ്യുതി ബില്‍ അടയ്ക്കുന്നത്. എന്നാല്‍ കെഎസ്ഇബി ബില്ലിങ്ങില്‍ കേന്ദ്രീകൃത സംവിധാനം വന്നതോടെ എല്ലാ വില്ലേജ് ഓഫിസുകളുടെയും ബില്‍ കലക്ടറേറ്റില്‍ നിന്ന് അടക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് വില്ലേജ് ഓഫിസര്‍മാര്‍ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ തീരുമാനമെടുത്തെങ്കിലും ഓഫിസ് നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ സപ്തംബര്‍ മാസം ലഭിച്ച ബില്‍ അടയ്ക്കാനുള്ള അവസാന തിയ്യതിയും കഴിഞ്ഞതോടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്. ഇതോടെ വില്ലേജ് ഓഫിസര്‍മാര്‍ നേരിട്ട് പണമടച്ചു. പിന്നീട് പണം അടച്ച വില്ലേജ് ഓഫിസുകളുടെ വൈദ്യുതി ബന്ധം കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പുനഃസ്ഥാപിച്ചു.