വെടിക്കെട്ട് അപകടം; മൂന്നു പേരുടെ നില ഗുരുതരം
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാസര്‍കോട്: കാസര്‍കോട് വെടിക്കെട്ടപകടത്തില്‍ പരിക്ക് പറ്റിയ മൂന്ന് പേരുടെ നില ഗുരുതരം. ഇന്ന് പുലര്‍ച്ചെ 12.30ഓടെ നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് പടക്കപ്പുരക്ക് തീപിടിച്ചത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. ഇവര്‍ക്കെല്ലാം പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ ഉള്ള ഷമില്‍, ശരത്ത്, വിഷ്ണു എന്നിവരുടെ നില ഗുരിതരമാണ്. കോഴിക്കോടേക്ക് മാറ്റിയ രോഗികള്‍ ഷിബിന്‍ രാജ് ,ബിജു, രതീഷ് എന്നിവരാണ്. അഭിജിത് ശര്‍മ, രാകേഷ,് സന്തോഷ്, വിനീഷ്, ബിപിന്‍, വൈശാഖ്, മോഹനന്, അശ്വന്ത,് മിഥുന്, അദിഷ,് ശ്രീനാഥ്, സൗരവ്, ശ്രീരാഗ്, ഗീത, പ്രാര്‍ത്ഥന, സുധീഷ,് പ്രീതി, വിന്യ, അതുല്‍ ടി വി, ഭവിക, സൗപര്‍ണിക, പദ്മനാഭന്, അനിത എന്നിവരാണ് മറ്റു രോഗികള്‍.