മോദി ചുട്ടെടുത്തത് കര്‍ഷകരുടെ ആത്മഹത്യാ ബില്ല്: എന്‍ യു അബ്ദുസ്സലാം

Update: 2020-09-25 19:57 GMT

കാസര്‍കോട്: കുത്തകകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ കാര്‍ഷിക നിയമമെന്നും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഓരോ ബില്ലുകളും നിയമങ്ങളും ചുട്ടെടുക്കുന്നത് കുത്തകള്‍ക്ക് വേണ്ടിയാണെന്നും എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം പറഞ്ഞു. മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ചും

    പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും എസ് ഡിപി ഐ കാസര്‍കോട്ട് നടത്തിയ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ സംരക്ഷിക്കാനാണ് പുതിയ ബില്ലെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഇതുവരെ തറവില നിശ്ചയിക്കാന്‍ പോലും മനസ്സ് കാണിച്ചിട്ടില്ല. കര്‍ഷകരെ വഞ്ചിച്ച് വമ്പന്‍ന്മാര്‍ക്ക് ഗുണകരമാകും വിധമാണ് നിയമം പാസാക്കിയിട്ടുള്ളത്. കര്‍ഷകരെ ആത്മഹത്യചെയ്യിക്കാനുള്ള ബില്ലാണ് കേന്ദ്രം പ്രതിപക്ഷത്തെ പുറത്തിരുത്തി നിയമമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാല്‍ ഹൊസങ്കടി, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം നേതാക്കളായ അന്‍സാര്‍ ഹൊസങ്കടി, ഗഫൂര്‍ നായന്മാര്‍മൂല, മുബാറക് മഞ്ചേശ്വരം നേതൃത്വം നല്‍കി.

Modi creates farmers' suicide bill: SDPI





Tags:    

Similar News