ഹാഥ്‌റസ് ബലാല്‍സംഗക്കൊലയ്‌ക്കെതിരേ എസ് ഡിപി ഐ ജനരോഷം

Update: 2020-10-02 13:39 GMT

ചെര്‍ക്കള: അക്രമങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കും ദലിതുകളെ കൂട്ടക്കൊലകള്‍ നടത്തുന്നവര്‍ക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി അവരെ ജീവിതകാലം സംരക്ഷിക്കുന്ന സര്‍ക്കാരുകളാണ് നമ്മുടെ രാജ്യം ഭരിക്കുന്നതെന്ന് എസ്ഡിപിഐ കാസര്‍കോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ പറഞ്ഞു ആര്‍എസ്എസ്-ബിജെപി ദലിത് ഭരണത്തിലുള്ള ദലിത് വേട്ടയ്‌ക്കെതിരേ എസ് ഡിപിഐ ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെര്‍ക്കളയില്‍ നടത്തിയ 'ജനരോഷം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മൂല്യങ്ങള്‍ വീണ്ടെടുക്കാനും സംരക്ഷിക്കാനും ജനാധിപത്യ വിശ്വാസികളും രാജ്യസ്‌നേഹികളും സമരരംഗത്ത് സജീവമാവണമെന്ന് അദ്ദേഹം പറഞ്ഞു. എസ് ഡിപിഐ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി, ജനറല്‍ സെക്രട്ടറി ഹമീദ് എഴുതുംകടവ്, മണ്ഡലം സെക്രട്ടറി ഗഫൂർ നായന്മാർമൂല, പഞ്ചായത്ത് നേതാക്കളായ ഹനീഫ് ചെര്‍ക്കള, എസ് എ അബ്ദുര്‍റഹ്മാന്‍, മുനീര്‍ സാദത്ത് നേതൃത്വം നല്‍കി.

SDPI protest against Hathras gang rape murder




Tags:    

Similar News