നാല് വയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കൊല്ലം: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അഞ്ചല്‍ പനച്ചിവിള സ്വദേശി ഹാരിസ് (45) ആണ് അറസ്റ്റിലായത്. ഈ മാസം ആദ്യമാണ് സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലിസ് ഹാരീസിനെ അറസ്റ്റ് ചെയ്തത്. ലൈംഗിക അതിക്രമം, പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.