വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; 'മാതൃഭൂമി' ജീവനക്കാരനെതിരേ കേസ്
കോഴിക്കോട്: 'മാതൃഭൂമി' ജീവനക്കാരനെതിരേ സ്ത്രീ പീഢന കേസ്. കൊല്ലം ജില്ലയിലെ പുനലൂരില്‍ 'മാതൃഭൂമി' പത്രത്തിന്റെ വനിതാ ഫീല്‍ഡ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സര്‍ക്കുലേഷന്‍ ജീവനക്കാരന് പ്രമോദിന് എതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനിതാ ജീവനക്കാരി പോലിസില്‍ പരാതി നല്‍കുന്നതിന് മുമ്പ് 'മാതൃഭൂമി' മാനേജ്മെന്റിന് പരാതി നല്‍കിയിരുന്നു. വിശാഖ കേസിലെ സുപ്രിം കോടതി വിധിപ്രകാരം തൊഴിലിടങ്ങളിലെ സ്ത്രീ പീഡന പരാതികള്‍ കൈകാര്യം ചെയ്യുന്ന ഇന്റേണല്‍ കമ്മിറ്റി വഴി പരാതി കൈകാര്യം ചെയ്ത് തുടര്‍ നടപടികള്‍ കൈക്കൊള്ളാം എന്ന് മാനേജ്മെന്റ് പരാതിക്കാരിയെ ആദ്യം അറിയിച്ചെങ്കിലും പിന്നീട് പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി ആരോപണ വിധേയനായ ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതായി പരാതിക്കാരി പറയുന്നു.