ബഷീറിനെ കൊലപ്പെടുത്തിയ ഷാജഹാന്‍ സിപിഎമ്മുകാരനെന്ന് കുടുംബം
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഷാജഹാനെ കോണ്‍ഗ്രസുകാരനാക്കുന്നതെന്ന് സഹോദരന്‍ സുലൈമാന്‍ വ്യക്തമാക്കി.
കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ചിതറ വളവുപച്ചയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാന്‍ സിപിഎമ്മുകാരനാണെന്ന് സഹോദരന്‍ സുലൈമാന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്. ഷാജഹാനും താനുമടക്കം കുടുംബം പൂര്‍ണമായും സിപിഎം അനുഭാവികളാണ്. പരസ്യമായി ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഷാജഹാനെ കോണ്‍ഗ്രസുകാരനാക്കുന്നതെന്നും സുലൈമാന്‍ വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് തെളിവെടുപ്പിനിടെ പ്രതി ഷാജഹാനും പറഞ്ഞിരുന്നു. മര്‍ദ്ദിച്ചതിന് പ്രതികാരം ചെയ്യാനാണ് ബഷീറിന്റെ വീട്ടിലെത്തിയത്. അതേസമയം ബഷീറിന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഎം. എന്നാല്‍ കൊലപാതകം വ്യക്തിവിരോധം മൂലമാണെന്നും രാഷ്ട്രീയാരോപണം അന്വേഷിക്കുമെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. നിരന്തരം അക്രമസ്വഭാവം കാണിക്കുന്നയാളാണ് പ്രതി ഷാജഹാനെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസിലെ രാഷ്ട്രീയ ആരോപണങ്ങളെല്ലാം ബഷീറിന്റെയും ഷാജഹാന്റെയും ബന്ധുക്കള്‍ തള്ളിയിരുന്നു.