കൊല്ലത്ത് തിരയില്‍പ്പെട്ട് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഭാര്യയും കടലില്‍ അകപ്പെട്ടത്

Update: 2019-03-26 07:52 GMT

കൊല്ലം: ഞായറാഴ്ച കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പോര്‍ട്ടിന് സമീപത്ത് ഇന്നുപുലര്‍ച്ചെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊട്ടിയം പറക്കുളം കല്ലുവിള നീട്ടില്‍ സുനില്‍ (23), ശാന്തിനി (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ ചവറയില്‍ കല്യാണത്തിനു പോയിവരുമ്പോഴാണ് ബന്ധുക്കളോടൊപ്പം ഇരുവരും കൊല്ലം ബീച്ചിലെത്തിയത്. കാല്‍ നനയ്ക്കാനുള്ള ശ്രമത്തിനിടെ സുനില്‍ തിരയില്‍പ്പെട്ടു. സുനിലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശാന്തിനിയും തിരയില്‍പ്പെട്ടു.


ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡുകളും പോലിസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നു പുലര്‍ച്ചെ മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. മൃതദേഹം പള്ളിത്തോട്ടം പോലിസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Tags:    

Similar News