വീട്ടമ്മയേയും കുടുംബത്തേയും ആര്‍എസ്എസ് സംഘം ആക്രമിച്ചു

സിപിഎം പ്രവര്‍ത്തകനായ രെഞ്ചുവിനേയും ഭാര്യ ശ്രീദേവിയേയുമാണ് ആക്രമിച്ചത്. രഞ്ചുവിന്റെ വീട്ടിലെ വേലി വാഹനം കൊണ്ടിടിച്ച് പൊളിച്ചതിനെ ചോദ്യം ചെയ്തതാണ് ആര്‍എസ്എസുകാരെ പ്രകോപിപ്പിച്ചതെന്ന് കുടുംബം പറയുന്നു.

Update: 2019-03-05 05:33 GMT

കൊല്ലം: കൊല്ലത്ത് മനയില്‍കുളങ്ങരയില്‍ ആര്‍എസ്എസുകാര്‍ വീട്ടമ്മയെയും ഭര്‍ത്താവിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. അക്രമം തടയാന്‍ ചെന്ന മക്കളേയും മര്‍ദ്ദിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സിപിഎം പ്രവര്‍ത്തകനായ രെഞ്ചുവിനേയും ഭാര്യ ശ്രീദേവിയേയുമാണ് ആക്രമിച്ചത്. രഞ്ചുവിന്റെ വീട്ടിലെ വേലി വാഹനം കൊണ്ടിടിച്ച് പൊളിച്ചതിനെ ചോദ്യം ചെയ്തതാണ് ആര്‍എസ്എസുകാരെ പ്രകോപിപ്പിച്ചതെന്ന് കുടുംബം പറയുന്നു. തുടര്‍ന്നാണ് 9 പേര്‍ ഉള്‍പ്പെട്ട ആര്‍എസ് എസ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചത്.

തടയാന്‍ ശ്രമിച്ച ശ്രീദേവിയെ ചവിട്ടി വീഴ്ത്തി വസ്ത്രം വലിച്ചുകീറിയെന്നാണ് പരാതി. വടികൊണ്ടുള്ള അടിയേറ്റ് രഞ്ചുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷിതാക്കളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മക്കളായ രജിത്ത്, റെജിന്‍ എന്നിവരേയും മര്‍ദ്ദിച്ചു. ഇവരെല്ലാം ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags:    

Similar News