ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട മാനസികരോഗിക്ക് സംരക്ഷണമൊരുക്കി വനിതാ കമ്മിഷന്‍

Update: 2021-06-19 13:57 GMT

കൊല്ലം: ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ടുപോയ കൊല്ലം കാവനാട് സ്വദേശിനിയായ ഹയറുന്നിസയ്ക്ക് വനിതാ കമ്മിഷന്‍ ഇടപെട്ട് പത്തനാപുരം ഗാന്ധിഭവനില്‍ സംരക്ഷണം ഒരുക്കി. മാനസിക പ്രശ്‌നമുള്ള വ്യക്തികൂടിയായ ഇവരുടെ ദുരവസ്ഥ കേട്ടറിഞ്ഞ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ നേരിട്ട് സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

ഇവരുടെ ഏക മകന്‍ ഗള്‍ഫിലാണ്. എന്നാല്‍ മരുമകളുമായി സംസാരിച്ചപ്പോള്‍ ഭര്‍ത്താവുമായി തനിക്ക് ഒരു ബന്ധവുമില്ലന്നും ഭര്‍ത്തൃമാതാവിനെ സംരക്ഷിക്കാന്‍ കഴിയില്ലന്നും അവര്‍ സി.ഐയെ അറിയിച്ചു. തുടര്‍ന്നാണ് വനിതാ കമ്മിഷന്‍ ഇടപെട്ട് അവരുടെ സംരക്ഷണം ഉറപ്പാക്കിയത്. ഹയറുന്നിസയുടെ പേരിലുള്ള വസ്തു കയ്യേറാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ക്ക് ഷാഹിദാ കമാല്‍ നിര്‍ദേശം നല്‍കി.

Tags:    

Similar News