കൊല്ലം: ഏതുകാലത്തും അനുവര്‍ത്തിക്കാവുന്ന ജീവഗന്ധിയും ലളിതവും യുക്തിഭദ്രവുമാണ് ഇസ്‌ലാമിക നിയമങ്ങളെന്നും നവനാസ്തികരടക്കം പലരും ഹിജാബടക്കമുള്ള വിഷയങ്ങളില്‍ നിലകൊളളുന്നതിന്റെ കാരണമിതാണെന്നും എസ്‌വൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി അഭിപ്രായപ്പെട്ടു. മാനുഷിക ചിന്തകളെ അതിജയിച്ച് നിലകൊള്ളാനുള്ള ഇസ്‌ലാമിക നിയമങ്ങളുടെ ശേഷി എതിരാളികളെ അപകര്‍ഷ പ്പെടുത്തുകയാണെന്നും ഇത്തരം എതിര്‍പ്പുകള്‍ വിശ്വാസികള്‍ക്ക് വിശ്വാസ ധാര്‍ഢ്യം വര്‍ധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുന്നി യുവജന ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം ഡി നൗഫല്‍ നിസാമി അധ്യക്ഷത വഹിച്ചു. അബൂ സുമയ്യ സകരിയ്യ മൗലവി ഉദ്‌ബോന പ്രസംഗം നടത്തി. സുനീര്‍ഖാന്‍ വഹബി കര്‍മ പദ്ധതി അവതരിപ്പിച്ചു. മരുത അബ്ദുല്‍ ലത്തീഫ് മൗലവി അനുമോദന പ്രസംഗം നടത്തി. ജമാലുദ്ദീന്‍ മന്നാനി, യഹ്‌യ വഹബി, അന്‍സാരി ദാറാനി, അബ്ദുല്‍ കരിം ബാഖവി, എന്നിവര്‍ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി ടി ടി നൗഫല്‍ നിസാമി കുളത്തൂപ്പുഴ (പ്രസിഡന്റ്) ജെ നജ്മുദ്ദീന്‍ വഹബി കുണ്ടറ, എസ് ജമാലുദ്ദീന്‍ മന്നാനി ചോഴിയക്കോട്, അബ്ദുല്‍ കരീം ബാഖവി കണ്ണനല്ലൂര്‍ (വൈ പ്രസി) എസ് സുനീര്‍ഖാന്‍ വഹബി (ജനറല്‍ സിക്രട്ടറി) ഇ അന്‍സാരി ദാറാനി കിഴക്കുംഭാഗം, ഷാജഹാന്‍ മന്നാനി കുരിയോട്, എന്‍ യഹ്‌യ ദാറാനി കുന്നിക്കോട് (ജോ. സെക്രട്ടറി) കെ സുനീര്‍ കരുനാഗപ്പള്ളി (ട്രഷറര്‍) അഫ്‌സല്‍ ഹുദൈബി കാട്ടുപുതിശ്ശേരി (കണ്‍വീനര്‍ ഐകെഎസ്എസ്), അബ്ദുല്‍ കലാം മൗലവി അമ്പലംകുന്ന് (കണ്‍വീനര്‍ മീഡിയ വിങ്), പി എ ബദ്‌റുദ്ദീന്‍ ഭരണിക്കാവ് (കണ്‍വീനര്‍ സേവന ഗാര്‍ഡ്) എന്നിവരെ തിരഞ്ഞടുത്തു.