കോട്ടയം: ജില്ലയില്‍ ഇന്ന് 622 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 621 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 6868 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.05 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 268 പുരുഷന്‍മാരും 276 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 846 പേര്‍ രോഗമുക്തരായി. 4978 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 188966 പേര്‍ കോവിഡ് ബാധിതരായി. 182250 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31824 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം:
കോട്ടയം 73
പനച്ചിക്കാട്43
കൂരോപ്പട 38
കുറിച്ചി 26
തൃക്കൊടിത്താനം 21
മണര്‍കാട് 20
നെടുംകുന്നം 17
ഏറ്റുമാനൂര്‍ 16
തലപ്പലം, മുണ്ടക്കയം 15
ചങ്ങനാശേരി,രാമപുരം, വാഴൂര്‍ 14
കല്ലറ, പാമ്പാടി 13
കുമരകം, കറുകച്ചാല്‍12
വാഴപ്പള്ളി 11
കങ്ങഴ, പുതുപ്പള്ളി, വിജയപുരം 10
അയര്‍ക്കുന്നം, കടുത്തുരുത്തി, അകലക്കുന്നം 9
ഉദയനാപുരം, മാഞ്ഞൂര്‍, ചിറക്കടവ്, മാടപ്പള്ളി, അതിരമ്പുഴ 8
കിടങ്ങൂര്‍, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, കരൂര്‍, പായിപ്പാട് 7
അയ്മനം, വാകത്താനം 6
മുളക്കുളം, കൂട്ടിക്കല്‍, പാലാ, പള്ളിക്കത്തോട് 5
മീനടം, എലിക്കുളം,തിരുവാര്‍പ്പ്, ഈരാറ്റുപേട്ട, മേലുകാവ്, പാറത്തോട്, വെള്ളൂര്‍ 4
കോരുത്തോട്, വൈക്കം, ചെമ്പ്, തിടനാട്, എരുമേലി, മീനച്ചില്‍, വെച്ചൂര്‍, മുത്തോലി, തലയാഴം 3
കടപ്ലാമറ്റം, പൂഞ്ഞാര്‍, മണിമല, തീക്കോയി2
ഭരണങ്ങാനം, കാണക്കാരി, കൊഴുവനാല്‍, തലനാട്,
ടി.വി പുരം, കുറവിലങ്ങാട്, നീണ്ടൂര്‍, മരങ്ങാട്ടുപിള്ളി 1