വെയ്റ്റിങ്ങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി; വ്യവസായിക്ക് ദാരുണാന്ത്യം

Update: 2025-01-12 11:10 GMT

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ കാര്‍ ഇടിച്ചുകയറി വെയ്റ്റിങ്ങ് ഷെഡില്‍ ഇരിക്കുകയായിരുന്ന വ്യവസായിക്ക് ദാരുണാന്ത്യം. മഠത്തില്‍ അബ്ദുല്‍ഖാദറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

വെയ്റ്റിങ്ങ് ഷെഡില്‍ സംസാരിച്ചിരുന്ന അബ്ദുല്‍ഖാദറിനും സുഹൃത്തിനും നേരെ വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഉടന്‍ തന്നെ അബ്ദുല്‍ഖാദറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുള്ള സുഹൃത്ത് ആശുപത്രിയില്‍ ചികില്‍സയിലാണ്. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്ന് പോലിസ് പറഞ്ഞു. കാര്‍ ഡ്രൈവറെ ഈരാറ്റുപേട്ട പോലിസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News