
ഭിന്ദ്: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ ട്രക്ക് വാനിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്ക്. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ജവഹര്‍പുര ഗ്രാമത്തിന് സമീപമാണ് അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് ദാരുണ സംഭവം. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റവര്‍ ആളുപത്രിയില്‍ ചികില്‍സയിലാണ്.