കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാര്‍ യാത്രക്കാരായ സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ അഞ്ചു പേരാണ് മരിച്ചത്. കണ്ണപുരം പുന്നച്ചേരിയില്‍ തിങ്കളാഴ്ച രാത്രി 9.50ഓടെയാണ് അപകടം. കെഎല്‍ 58 ഡി 6753 സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന കാസര്‍കോഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ എന്‍ പത്മകുമാര്‍(59), കൃഷ്ണൻ (65), മകൾ അജിത (35), ഭർത്താവ് മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍ (52), അജിതയുടെ സഹോദരൻ്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്. പയ്യന്നൂർ ഭാഗത്തേക്ക് പോവുന്ന കാറും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. നിസാര പരിക്കേറ്റ ലോറി ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. നാലുപേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെട്ടത്.
Five dead-in lorry-car-accident at kannur