സൗദിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

Update: 2020-07-17 14:32 GMT
സൗദിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

ദമ്മാം:  സൗദിയില്‍ അല്‍ഹസയിലെ ഒരു വീട്ടില്‍ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു സഹോദരനും സഹോദരിമാരായ നാല് പേരെയാണ് മരിച്ചനിലയില്‍ കണ്ടത്തിയത്.

സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. തിരികെയെത്തിയ പിതാവ് വിളിച്ചിട്ടും കുട്ടികള്‍ പ്രതികരിക്കാത്തത് കൊണ്ട് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് അഞ്ചുപേരെയും മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.




Tags:    

Similar News