അവധി ദിവസങ്ങളിലെ അനധികൃത ഖനനം; പരിശോധന കര്‍ശനമാക്കി

Update: 2021-08-20 08:43 GMT

കോട്ടയം: ഓണത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ അനധികൃത ഖനനത്തിനും നിലം നികത്തലിനും സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ പരിശോധനാ സംവിധാനം ശക്തമാക്കി. ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ അറിയിച്ചു.

വീട് നിര്‍മിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച അനുമതിയുടെ മറവില്‍ അനിയന്ത്രിതമായ തോതില്‍ പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും കുറ്റകരമാണ്. സക്വാഡുകളുടെ പരിശോധനയില്‍ അനധികൃത ഖനനമോ നിലം നികത്തലോ കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ വിവരമറിയിക്കാം. ഫോണ്‍ നമ്പരുകള്‍: കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം 0481 2562201, സബ് കലക്ടര്‍ കോട്ടയം- 9447186315, അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് കോട്ടയം- 9446564800, ആര്‍ഡിഒ പാലാ-9447129812

Tags:    

Similar News