അനധികൃത ഖനനം: കരാറുകാരന്‍ അറസ്റ്റില്‍

Update: 2019-04-18 17:42 GMT

മസ്‌കത്ത്: മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ ബോഷര്‍ വിലായത്തിലെ മലഞ്ചെരിവില്‍ ഖനനത്തിലേര്‍പ്പെട്ട കരാറുകാരനെ അറസ്റ്റ് ചെയ്തു. 22/2017 ആക്റ്റ് പ്രകാരം റോഡും മലയും ഖനനം ചെയ്യുകയോ മുറിക്കുകയോ ചെയ്യണമെങ്കില്‍ മുനിസിപ്പാലിറ്റിയുടെ അനുമതി ആവശ്യമാണ്. നിയമപ്രകാരം മുനിസിപ്പാലിറ്റി ലൈസന്‍സ് എടുക്കാത്തവര്‍ക്ക് കര്‍ശനമായ ശിക്ഷയാണ് ഒമാനിലുള്ളത്. ഇത് പാലിക്കാത്ത കരാറുകാരനെ ഡയറക്ടര്‍ ജനറല്‍ ഓഫ് മസ്‌കത്ത് മുനിസിപ്പാലിറ്റിക്കു കീഴിലുള്ള അര്‍ബന്‍ ഇന്‍സ്‌പെക്്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് അറസ്റ്റ് ചെയ്തത്.




Tags:    

Similar News