അക്രമത്തിനെതിരേ കോട്ടയത്തും മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ഹിന്ദു ഐക്യവേദിക്ക് വേദി വിട്ടുനല്‍കില്ലെന്ന് പ്രസ്‌ക്ലബ്

ഇന്ന് വൈകീട്ട് നടത്തുന്ന ഹിന്ദു ഐക്യവേദിയുടെ വാര്‍ത്താസമ്മേളനത്തിന് വേദി വിട്ടുനല്‍കാനാവില്ലെന്ന് കോട്ടയം പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ സംഘടനാ നേതൃത്വത്തെ അറിയിച്ചു.

Update: 2019-01-03 09:11 GMT

കോട്ടയം: ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സംഘപരിവാര പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണത്തിനെതിരേ കോട്ടയത്തും പ്രതിഷേധം. ഇന്ന് വൈകീട്ട് നടത്തുന്ന ഹിന്ദു ഐക്യവേദിയുടെ വാര്‍ത്താസമ്മേളനത്തിന് വേദി വിട്ടുനല്‍കാനാവില്ലെന്ന് കോട്ടയം പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ സംഘടനാ നേതൃത്വത്തെ അറിയിച്ചു. കോട്ടയത്ത് മറ്റെവിടെ വാര്‍ത്താസമ്മേളനം നടത്തിയാലും ബഹിഷ്‌കരിക്കാനാണ് മാധ്യമസമൂഹത്തിന്റെ തീരുമാനം. അക്രമത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ മാര്‍ച്ച് നടത്താനും ആലോചനയുണ്ട്.

Tags:    

Similar News